ഇടുക്കി: വട്ടവട കൊട്ടക്കമ്പൂരില് ഉണ്ടായ മണ്ണിടിച്ചിലില് രണ്ടുപേര് മരിക്കുകയും ഒരാള്ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തില് മന്ത്രി അനൂപ് ജേക്കബ് അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിന്റെ സാഹചര്യം റവന്യു മന്ത്രിയെ ധരിപ്പിച്ചതായും പരിക്കേറ്റവര്ക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കാന് നിര്ദേശം നല്കിയതായും മന്ത്രി പറഞ്ഞു. ഇവരുടെ ചികിത്സാച്ചെലവ് പൂര്ണമായും സര്ക്കാര് വഹിക്കും.
മരിച്ചവരുടെ കുടുംബങ്ങള്ക്ക് സര്ക്കാര് ധനസഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മൃതദേഹങ്ങള് സൂക്ഷിച്ചിരിക്കുന്ന അടിമാലി താലൂക്ക് ആശുപത്രിയില് ഇന്ന് മന്ത്രി സന്ദര്ശനം നടത്തും. തുടര്ന്ന് ജില്ലാ കളക്ടര് ഉള്പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി നടപടികള് വിലയിരുത്തും.